ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. നീണ്ടൂർ ചിറക്കൽ വീട്ടിൽ വിപിൻ ജനാർദനൻ (20), കൈപ്പുഴ കരിമ്പിൻപറമ്പിൽ വീട്ടിൽ ശ്രീജിത് രാജു (23) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൈപ്പുഴ ജയന്തി ജങ്ഷൻ ഭാഗത്തുള്ള യുവാവിനെയും സുഹൃത്തിനെയുമാണ് ഇവർ ആക്രമിച്ചത്. മീൻ പിടിക്കാൻ കൈപ്പുഴക്കാറ്റ് ചാലിൽ കൂടുവെച്ചിരുന്നത് എടുത്തതിനെ ചൊല്ലി ഇവർ തമ്മിൽ വാക്തർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ, കടുത്തുരുത്തി, ഗാന്ധിനഗർ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് വിപിൻ. ശ്രീജിത് രാജുവിന് ഗാന്ധിനഗര്‍ സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ പി.പി. മനോജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.