തലയോലപ്പറമ്പ്: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വടയാർ ഉമ്മാംകുന്ന് ചോഴംചേരി കാലായിൽ വീട്ടിൽ അഭിനവ് സജി (22), ചോഴംചേരിൽ വീട്ടിൽ ജോജി ജോൺ (27), കുന്നുംതറയിൽ വീട്ടിൽ അമ്പാടി പ്രസാദ് (18), തലയോലപ്പറമ്പ് പട്ടശ്ശേരിൽ വീട്ടിൽ ബിനീഷ് (42) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലയോലപ്പറമ്പ് പള്ളിക്കവലയിലെ തട്ടുകടയിൽ വച്ച് കാരാപ്പുഴ സ്വദേശിയായ യുവാവിനെ ഇവർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്തവിളിക്കുകയും, ഹെൽമെറ്റും വടിയും പ്ലാസ്റ്റിക്ക് സ്റ്റൂളും കൊണ്ട് തലക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടി. അഭിനവ് സജി തലയോലപ്പറമ്പ് സ്റ്റേഷനിലെ ക്രിമിനൽ കേസിൽ പ്രതിയാണ്. തലയോലപ്പറമ്പ് എസ്.ഐ അർജുനൻ, സി.പി.ഒമാരായ ഷിജു മോഹൻ, അഭിലാഷ് എം.എസ്, അജ്മൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.