സൂ​ര്യ

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി പിടിയിൽ

പെ​രു​മ്പാ​വൂ​ർ: അ​സം സ്വ​ദേ​ശി​യാ​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. അ​സാം ഗി​ലാ​മാ​റ സ്വ​ദേ​ശി രാ​ജു ഫൂ​ക്കാ​നാ​ണ്​ (സൂ​ര്യ -25) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ദീ​പ് ജ്യോ​തി എ​ന്ന​യാ​ളെ​യാ​ണ് കു​ത്തി​ക്കൊ​ല​െ​പ്പ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല്ല​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ​െ​വ​ച്ചാ​ണ് സം​ഭ​വം.

ഇ​രു​വ​രും പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ്. ദീ​പ് ജ്യോ​തി​ക്ക്​ സൂ​ര്യ ന​ൽ​കി​യി​രു​ന്ന പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മു​ഖ​ത്തും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ദീ​പ് ജ്യോ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രീ​ത് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ​െപ്ലെ​വു​ഡ് ക​മ്പ​നി. ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സി എം. ​ജോ​ൺ​സ​ൺ, എ​സ്.​സി.​പി.​ഒ​മാ​രാ​യ നൗ​ഷാ​ദ്, നാ​ദി​ർ​ഷ, ജ​മാ​ൽ, ജി​ഞ്ചു കെ. ​മ​ത്താ​യി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - attempted murder of a inter state labor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.