മു​നീ​ർ, മു​ബാ​റ​ക്ക്

മാല മോഷണശ്രമം; രണ്ട് പേർ അറസ്റ്റിൽ

എരുമേലി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പ്രതികൾ പിടിയിൽ. എരുമേലി ആറ്റാത്തറയിൽ മുനീർ (32), എരുമേലി നെല്ലിത്താനം മുബാറക്ക് എ. റഫീഖ് (24) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷ് എന്നയാളുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

പ്രതികൾ രണ്ടുപേരും ചേർന്ന് ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് വൈകീട്ട് പണമിടപാട് നടത്താനെന്ന വ്യാജേന എത്തുകയും കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കൈയിൽ ബലമായി പിടിച്ചതിനുശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളംകേട്ട് സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ സ്ഥാപനത്തില്‍നിന്ന് കടന്നുകളഞ്ഞു.

വിനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം പിടികൂടി. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം, അടിപിടി തുടങ്ങി ഏഴ് കേസുകളും മുനീറിന് എരുമേലി, വെച്ചൂച്ചിറ, തൃക്കാക്കര സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്.എരുമേലി എസ്.എച്ച്.ഒ അനിൽ കുമാർ, എസ്.ഐമാരായ എം.എസ്. അനീഷ്, അസീസ്, സുരേഷ് ബാബു, എ.എസ്.ഐ രാജേഷ്, സി.പി.ഒ മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Attempted necklace theft; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.