കൊല്ലങ്കോട്: എ.ടി.എം മെഷീൻ കുത്തിതുറന്ന കേസിലെ പ്രതിയായ അന്തർ സംസ്ഥാന തൊഴിലാളിയെ ഒഡിഷയിൽ നിന്ന് പുതുനഗരം പൊലീസ് പിടികൂടി. ഒഡീഷ റായ്ഗഞ്ച് സ്വദേശി തൂമേശ്വരൻ പൂജാരിയാണ് (35) പിടിയിലായത്.
കഴിഞ്ഞ മാർച്ച് മൂന്നിന് പുലർച്ചെ ഒന്നരയോടെ പെരുവെമ്പ് ജംഗ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറിലാണ് പ്രതി മുഖംമറച്ച് മെഷീൻ കുത്തിപൊളിക്കാൻ ശ്രമിച്ചത്.
ബാങ്ക് മാനേജരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഒഡീഷയിലേക്ക് രപ്പെട്ടതായി തിരിച്ചറിഞ്ഞു. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇയാളുടെ ഒരു തിരിച്ചറിയൽ രേഖയും തൊഴിലുടമ സൂക്ഷിക്കുകയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യിക്കുകയോ ചെയ്തിരുന്നില്ല. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ. ഷൈജു, പുതുനഗരം ഇൻസ്പെക്ടർ സാം ജോസ് എന്നിവരുടെ നിർദേശത്തിൽ പുതുനഗരം സ്റ്റേഷൻ എ.എസ്.ഐ പി. ബാലചന്ദ്രൻ, ചിറ്റൂർ ഡിവൈ.എസ്.പി യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്. ജിജോ, കെ. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.