ചേര്‍ത്തല: നിരവധി കേസുകളിൽ പ്രതിയായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ചിറയില്‍ സുധീഷ് (വെരുക് സുധീഷ് -34) സഹോദരീഭര്ത്താവിനെതിരായ കൊലപാതകശ്രമ കേസില്‍ അറസ്റ്റിൽ. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പടിഞ്ഞാറെ ആഞ്ഞിലിക്കാട്ട് വീട്ടില്‍ അനീഷിനെ (37) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ഡിസംബര്‍ എട്ടിന് രാത്രി ചക്കനാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കൈകോടാലി കൊണ്ട് അനീഷിനെ തലക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുധീഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അനീഷ്. അര്‍ത്തുങ്കല്‍, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി, കൊലപാതകം അടക്കം 19 കേസുകളില്‍ സുധീഷ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇതിന് മുമ്പ് രണ്ട് തവണ സുധീഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ജി. മധു, എസ്.ഐ അനില്‍കുമാര്‍ എസ്.സി.പി.ഒ ശ്യാം, സി.പി.ഒ.സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് സുധീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.