തൃശൂർ: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂർക്കഞ്ചേരി കന്ന്യകോണിൽ വീട്ടിൽ ജോർജ് തോമസിന് (58) എട്ട് വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും. തൃശൂർ ഒന്നാം നമ്പർ അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.എം. രതീഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ഒരു മതവിഭാഗത്തിന്റെ പ്രചാരകൻ എന്ന പേരിൽ 16കാരിയുടെ പിതാവുമായി സൗഹൃദം സ്ഥാപിക്കുകയും കുട്ടിക്ക് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോൾ സമ്മാനം നൽകാനെന്ന പേരിൽ പുറത്ത് കൊണ്ടുപോകുകയും ചെയ്തു.
ക്ലാസിന് എന്ന പേരിൽ ഒരു സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി. ഈ സന്ദർഭങ്ങളിലെല്ലാം ഉപദ്രവിച്ചുവെന്നാണ് കേസ്. കുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലെൻ മുഖേന അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ പ്രതി കോടതിയിൽ ഹാജരായിരുന്നു. ശിക്ഷാവിധി കേട്ട് തളർന്നുവീണ പ്രതി ആശുപത്രിയിൽ ചികിത്സ തേടി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. അജയ്കുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.