കൂറ്റനാട്: പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് സ്വദേശിനിയായ 20കാരി ആണ്‍സുഹൃത്തിനൊപ്പം പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് വരുന്നതിനിടെയാണ് സംഭവം. ഈ മാസം രണ്ടിനാണ് ഇവര്‍ പട്ടാമ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മേയ് നാലിന് തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് പൊലീസ് ആണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഈ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു.
സംഭവത്തില്‍ യുവതി തൃത്താല പൊലീസില്‍ പരാതി നല്കി. പൊലീസ് ചമഞ്ഞ് പണം തട്ടല്‍, പീഡനശ്രമം, തട്ടിക്കൊണ്ടുപോകാന്‍ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് പേര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ. സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരെ കഴിഞ്ഞദിവസം തൃത്താല പൊലീസ് വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു. മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി. സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.