മുണ്ടക്കയം ഈസ്റ്റ്: ഉളി കൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ജോസഫ്-ഓമന ദമ്പതികളുടെ മകന്‍ ലിന്‍സനാണ് (34) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ മരുതുംമൂട് ജങ്ഷനിലെ തടി വര്‍ക്ക്ഷോപ്പിലായിരുന്നു സംഭവം.
ദേശീയപാതയോരത്തെ സുഹൃത്ത് അജോയുടെ വർക്ക്ഷോപ്പില്‍ ഇരുവരും ചേര്‍ന്ന് മദ്യപിച്ചതായും ബഹളംെവച്ചതായും പറയുന്നു. ഇതിനിെട ലിന്സെൻറ വയർഭാഗത്ത് മുറിവേല്‍ക്കുകയും അജോ ഓട്ടോയില്‍ സമീപത്തെ എം.എം.ടി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു. രാത്രി 10.30ഓടെ മരിച്ചു.
വര്‍ക്ക്ഷോപ്പില്‍ സംസാരിച്ചിരിക്കുന്നതിനിെട ലിന്‍സണ്‍ ഉളിയുടെ മുകളിലേക്ക് വീഴുകയായിരുന്നെന്നാണ് സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ഇൻസ്പെക്ടർ ജയപ്രകാശിെൻറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുകയാണ്. കുറ്റം സമ്മതിച്ചതായാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് നല്‍കി. ഭാര്യ: നീതു. മക്കള്‍: ലിയാന്‍സ, ലിന്‍സ, ലിൻറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.