ഓട്ടോ കാറില്‍ ഉരസിയതിന് ഡ്രൈവറെ മർദിച്ച യുവതി അറസ്റ്റിൽ

നോയിഡ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന്‍റെ പേരില്‍ ഓട്ടോ ഡ്രൈവറെ മർദിച്ച യുവതി അറസ്റ്റിൽ. ആഗ്ര സ്വദേശിയും നോയിഡയിൽ താമസക്കാരിയുമായ കിരൺ സിങ്ങിനെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറെ ഷർട്ടിൽ പിടിച്ച് നിരത്തിലൂടെ വലിച്ചിഴക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടർ 110 ഫേസ് 2 ഏരിയയിലാണ് സംഭവം. വഴിയാത്രക്കാരാണ് വിഡിയോ ഷൂട്ട് ചെയ്തത്.

ചീത്ത വിളിച്ചുകൊണ്ടാണ് യുവതിയുടെ മര്‍ദനം. ഡ്രൈവര്‍ മറുപടി പറയുമ്പോഴും അയാളുടെ മുഖത്തടിച്ചുകൊണ്ടിരുന്നു. ഡ്രൈവറുടെ പോക്കറ്റിലുണ്ടായിരുന്ന പണം യുവതി തട്ടിയെടുക്കുകയും കാറിലുണ്ടായ പോറലുകൾ കാണിക്കുന്നതിനിടെ ഷർട്ട് കീറാൻ ശ്രമിക്കുകയും ചെയ്യുന്നതും വിഡിയോയിലുണ്ട്.

Tags:    
News Summary - Auto rubbing in the car; The woman who beat the auto driver was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.