മുംബൈ: എൻ.സി.പി നേതാവും വ്യവസായിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി. പ്രതികൾ ഒളിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ കർജാത്ത്, പൻവേൽ പട്ടണങ്ങളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്.
സംഭാജി കിസാൻ പർധി, രാം കനോജിയ, പ്രദീപ് തോംബ്രെ, ചേതൻ പർധി, നിതിൻ സാപ്രെ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി ഒക്ടോബർ 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പിടിയിലായവർ വാടക കൊലയാളികളാണെന്നാണ് റിപ്പോർട്ട്.
ഒക്‌ടോബർ 12-നാണ് മുംബൈയിലെ ബാന്ദ്ര മേഖലയിലെ നിർമൽ നഗറിൽ വെച്ച് ബാബ സിദ്ദിഖിയെ മൂന്ന് പേർ വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.