ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി യാത്രക്കാരോടും കണ്ടക്ടറോടും ഡ്രൈവറോടും അപമര്യാദയായി പെരുമാറിയ മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിനി അശ്വതി (24), മട്ടാഞ്ചേരി സ്വദേശിനി തസ്നി (24), എഴുകോൺ സ്വദേശി ജിബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 1.30നാണ് സംഭവം.
എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിൽ കല്ലമ്പലത്തുനിന്ന് നാല് യുവതികളും ഒരു യുവാവും കയറി. സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തുടങ്ങിയ കലഹം അസഭ്യത്തിലും കൈയാങ്കളിയിലും കലാശിച്ചു. ഇതോടെ, ജീവനക്കാർ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ ഒരു യുവതി ബസിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി സ്ഥലം വിട്ടു. ബാക്കിയുള്ളവരെ സ്റ്റേഷനിൽ എത്തിച്ചു. അവിടെയും മൂന്നുപേർ അസഭ്യവർഷമായിരുന്നു.
ഇവരെ മെഡിക്കലെടുക്കാനായി വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും സഹകരിക്കാതെ ബഹളം വെക്കുകയായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജിൽ എത്തിച്ചാണ് ബ്ലഡ് സാമ്പിൾ എടുത്തത്. ഒരു യുവതിയുടെ പെരുമാറ്റത്തിൽ പരാതിയില്ലാത്തതിനാൽ അവർക്കെതിരെ കേസെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.