ആര്യ ചേലാട്ട്

'അമ്മക്കൊപ്പം താമസിക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കരുത്'​; മയക്കുമരുന്ന്​ കേസ്​ പ്രതിയായ യുവതിക്ക്​ ജാമ്യം​

കൊച്ചി: അമ്മക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമടക്കം വ്യവസ്ഥയോടെ മയക്കുമരുന്ന്​ കേസിൽ പ്രതിയായ യുവതിക്ക്​ ഹൈകോടതി ജാമ്യം അനുവദിച്ചു. ജനുവരി 30ന് രാത്രി കൊച്ചി നഗരത്തിലെ അപ്പാർട്ട്​മെൻറിൽനിന്ന്​ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഒായിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിനാണ്​ കർശന വ്യവസ്ഥ​കളോടെ ജസ്​റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്​.

44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയെയും കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്​ എന്നിവ​െരയും പിടികൂടിയത്. 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ഹരജിക്കാരി കോടതിയെ സമീപിച്ചത്​.

എന്നാൽ, പ്രധാന പ്രതിയായ ഇവർക്ക്​ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാർ നിലപാട്​. എന്നാൽ, ഹരജിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജനുവരി 30 മുതൽ ജയിലിലാണെന്നും വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Bail for kochi drug case accused Arya Chelat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.