ബംഗളൂരു: കുളിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തിയെന്ന വനിതാ താരത്തിന്റെ പരാതിയിൽ സഹ വനിതാതാരത്തിനെതിരെ പൊലീസ് കേസെടുത്തു. പഞ്ചാബിൽ നിന്നുള്ള തൈക്വാൻഡോ താരം നൽകിയ പരാതിയിൽ വോളിബാൾ താരത്തിനെതിരെ ജ്ഞാനഭാരതി പൊലീസാണ് കേസെടുത്തത്.
ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വനിതാ ഹോസ്റ്റലിൽ മാർച്ച് 28ന് രാത്രി പത്തിനാണ് സംഭവം. പരിശീലനശേഷം കുളിക്കുമ്പോൾ തൊട്ടപ്പുറത്തെ ശുചിമുറിയിൽ നിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതിയിൽ പറയുന്നു. പുറത്തിറങ്ങി അടുത്തുള്ള ശുചിമുറിയുടെ വാതിലിൽ മുട്ടിയതോടെ ഇറങ്ങിവന്നത് വോളിബാൾ താരമായിരുന്നു.
ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ തൈക്വാൻഡോ താരത്തിന്റെ നിരവധി ഫോട്ടോകൾ കണ്ടെത്തി. ഡിലീറ്റ് ചെയ്ത ഫോൾഡർ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ വോളിബാൾ താരം ഫോൺ നിലത്തെറിഞ്ഞ് ഓടിേപ്പായി. പിന്നീട് പരിശീലകർ ചോദ്യംചെയ്തതോടെ പൊട്ടിയ ഫോൺ കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.