പത്തനംതിട്ട: ഓണാഘോഷത്തിനിടെ മൈക്ക് സെറ്റ് കേടാക്കിയവരെ ചോദ്യംചെയ്തയാൾക്കും മറ്റൊരാൾക്കും മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അത്തിക്കയം കുടമുരുട്ടി ഉന്നത്താനി പാറക്കൽ വീട്ടിൽ ഗിരീഷ് (24), ഉന്നത്താനി പാറക്കൽ വീട്ടിൽ അജേഷ് (23) എന്നിവരെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഉന്നത്താനിയിലാണ് സംഭവം.
മൈക്ക്സെറ്റ് കേടാക്കിയത് ചോദ്യംചെയ്ത അത്തിക്കയം കുടമുരുട്ടി തോണിക്കടവ് ചരിവുപറമ്പിൽ സാബു സി.എബ്രഹാമിനും (53), ഉന്നത്താനി നെടുംതാനത്ത് വീട്ടിൽ മനോജിനുമാണ് തലക്ക് അടിയേറ്റത്. സലാംകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മൈക്ക് സെറ്റ്. ആംപ്ലിഫെയറും ട്രോഫിയും മറ്റും നശിപ്പിച്ചതിൽ 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.