കരുനാഗപ്പള്ളി: ഉത്സവാഘോഷത്തിനിടെ, മുൻ വിരോധത്താൽ യുവാവിനെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി പിടിയിലായി. കുലശേഖരപുരം കോട്ടയ്ക്കുപുറം കരുണാലയത്തിൽ അഖിൽ (21) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മാർച്ച് രണ്ടിന് ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടെ, വള്ളിക്കാവ് സ്വദേശി ചാക്കോ സക്കറിയയെ പ്രതിയടങ്ങിയ സംഘം അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ചാക്കോ സക്കറിയയുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിൽപോയ അഖിലിനെ കിഴക്കേകല്ലടയിൽ നിന്ന് പിടികൂടുകയായിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജു, എസ്.ഐമാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ ഷിബു, സി.പി.ഒമാരായ ഹാഷിം, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.