കോഴിക്കോട്: രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ ബർദ്ദമൻ സ്വദേശി ബർക്കത്ത് സേഖിനെയാണ് (42) കോഴിക്കോട് സിറ്റി ഡാൻസഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചേവരമ്പലം ജങ്ഷനിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഡാന്‍സാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയിടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സരുണ്‍കുമാര്‍, ഷിനോജ് മംഗലശ്ശേരി, അതുല്‍, അഭിജിത്ത്, ദിനീഷ്, ചേവായൂർ സ്റ്റേഷനിലെ എസ്.ഐമാരായ നിമിൻ കെ. ദിവാകരൻ, സജി മാണിയേടത്ത്, സിവിൽ പൊലീസ് ഓഫിസർ അതുൽ, ശ്രീജിത്ത് ഹോം ഗാർഡ് പവിത്ര കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.