കൊൽക്കത്ത: യുവ മോഡലുകളെ വ്യാജ വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും അശ്ലീല സിനിമകളിൽ അഭിനയിപ്പിച്ച നടി നന്ദിത ദത്ത അറസ്റ്റിലായി. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സോഫ്റ്റ് പോൺ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത സ്ക്രീൻ നാമമായ 'നാൻസി ബാബി' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. നന്ദിതയുടെ കൂട്ടാളിയായ മൈനാക് ഘോഷും അറസ്റ്റിലായിട്ടുണ്ട്.
ഡംഡമിലെയും നക്താലയിലെയും വീടുകളിൽ നിന്നാണ് നന്ദിതയും മൈനാകും അറസ്റ്റിലായത്. രണ്ട് മോഡലുകൾ ജൂലൈ 26ന് ന്യൂടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബാലിഗഞ്ച് സ്റ്റുഡിയോയിൽ വെച്ച് ഒരിക്കൽ തന്റെ നഗ്ന വിഡിയോ ചിത്രീകരിച്ചതായാണ് ഒരാൾ പരാതിപ്പെട്ടത്. ന്യൂടൗൺ ഹോട്ടലിൽ വെച്ച് ഇതേ സംഘം തന്നെ അശ്ലീല വിഡിയോയിൽ അഭിനയിപ്പിച്ചതായി രണ്ടാമത്തെ മോഡൽ പരാതി നൽകി. അറസ്റ്റിലായ പ്രതികളെ ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇരുവരും അശ്ലീല വിഡിയോകൾ വിറ്റിട്ടുണ്ടോ എന്നും വലിയ റാക്കറ്റിലെ അംഗങ്ങളാണോയെന്നും പ്രതികൾക്ക് രാജ് കുന്ദ്ര കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അടുത്തിടെ ന്യൂടൗൺ, സാൾട്ട്ലേക്ക് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് പോൺ റാക്കറ്റുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫറെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും അറസ്റ്റ് ചെയ്തിരുന്നു. പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന മധ്യവർഗ കുടുംബത്തിലെ പെൺകുട്ടികളെ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് സംഘം വലയിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.