ഓൺലൈൻ വഴി പാൽ ഓർഡർ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ

ബംഗളൂരു: ഓൺലൈൻ വഴി പാൽ ഓർഡർ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ. ഓർഡർ ചെയ്ത പാൽ കേടായെന്നു കണ്ട അവർ ഉൽപ്പന്നം തിരിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്. ഉൽപ്പന്നം തിരികെ കൊടുക്കാനായി ഓൺലൈൻ വഴി കസ്റ്റമർ കെയർ നമ്പർ കണ്ടെത്തിയതായിരുന്നു വയോധിക. ഒരു നമ്പർ കിട്ടിയപ്പോൾ അതിൽ വിളിച്ചു നോക്കി.

പലചരക്കു കടയിലെ എക്സിക്യൂട്ടീവ് ആണെന്ന് മറുഭാഗത്ത് നിന്ന് മറുപടിയും വന്നു. പാൽ കടയിൽ തിരിച്ചു കൊടുക്കേണ്ട എന്നും അതിന്റെ പണം തരാമെന്നും അയാൾ ഉറപ്പു നൽകി. പിന്നീട് സംശയിക്കാതെ അവർ അയാളുടെ നിർദേശങ്ങൾക്ക് മറുപടിയും നൽകി. അങ്ങനെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവായി ചമഞ്ഞ തട്ടിപ്പുകാരൻ അവരുടെ യു.പി.ഐ രഹസ്യ നമ്പർ ചോർത്തുകയായിരുന്നു. അതിനു മുമ്പ് പാലിന്റെ പണം തിരികെ കൊടുത്ത് സ്ത്രീയുടെ വിശ്വാസം സമ്പാദിക്കാനും തട്ടിപ്പുകാരൻ മറന്നില്ല.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായപ്പോഴാണ് ഇവർക്ക് തട്ടിപ്പിനെ കുറിച്ച് മനസിലായത്. തുടർന്ന് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - Bengaluru woman who tried returning spoilt milk ends up losing ₹77,000 to scamster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.