കോന്നി: കൂടൽ ബിവറേജസ് ഔട്ട്‌ലറ്റിൽനിന്ന് പണംതട്ടിയ സംഭവത്തിൽ ഒന്നാംപ്രതി അരവിന്ദ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് പത്തനംതിട്ട കോടതിയിൽ കീഴടങ്ങി. കൂടൽ ബിവറേജസ് ഔട്ട്‌ലറ്റിൽ ക്ലർക്കായിരുന്നു. കഴിഞ്ഞ ആറുമാസമായി ഔട്ട്‌ലറ്റിൽനിന്ന് ബാങ്കിൽ അടക്കാൻ കൊണ്ടുപോയ തുകയിൽ ഓഡിറ്റിങ് വിഭാഗം വലിയ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ജില്ല ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഈ പണം അരവിന്ദ് ഓൺലൈൻ ചൂതാട്ടത്തിനായാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അരവിന്ദായിരുന്നു അതത് ദിവസത്തെ തുക ബാങ്കിൽ അടക്കാൻ പോയിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഔട്ട്‌ലറ്റിലെ ഏഴ് ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ മാനേജർ കൃഷ്ണകുമാർ, അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഓഡിറ്റ് വിഭാഗം മാനേജർ രഞ്ജിത്ത്, അസി. മാനേജർ ആനന്ദ്, സീനിയർ അസി. ടി.ആർ. കിരൺ, അസിസ്റ്റന്റുമാരായ സുധിൻ രാജ്, ഷാനവാസ് ഖാൻ എന്നിവരെ വിവിധ ഔട്ട്‌ലറ്റുകളിലേക്കും സ്ഥലംമാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.