പറ്റ്ന: മദ്യലഹരിയിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസുകാരനെ മർദിച്ച് ജനക്കൂട്ടം. ബിഹാറിലെ പറ്റ്നയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ഷേർ സിങ് എന്നയാളാണ് വിഡിയോയിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മദ്യലഹരിയിൽ ഷേർ സിങ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. രോഷാകുലരായ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും ചേർന്ന് പോലീസുകാരനെ വഴിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസ് വാഹനത്തിൽ ഓടിക്കയറി. എന്നാൽ വാഹനം നാട്ടുകാർ തടഞ്ഞിട്ടു.
ഇയാളുടെ വിഡിയോ നാട്ടുകാർ തന്നെയാണ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പൊലീസും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ പോലീസുകാരൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് ആളുകൾ തടഞ്ഞുവച്ചതായി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിൽ എഎസ്ഐ ഷേർ സിങ് മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായും അദ്ദേഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് അറസ്റ്റ് ചെയ്തതായും പറ്റ്ന പോലീസ് അറിയിച്ചു.
पुलिसवाले पर लगा छात्रा से छेड़छाड़ का आरोप, गुस्साए लोगों ने पुलिसकर्मी को सड़क पर दौड़ाकर पीटा. पटना की घटना. pic.twitter.com/U9wveVbAhm
— Utkarsh Singh (@UtkarshSingh_) November 22, 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.