പട്‌ന: ലഹരിവിരുദ്ധ ദിനത്തിൽ നാടിനെ നടുക്കിയ വാർത്തയാണ് ബീഹാറിൽ നിന്നുള്ളത്. പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകർ അടിച്ചു കൊന്നു. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മാതാവിെൻറ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് കീഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിടെയാണ് സംഭവം.
സ്‌കൂള്‍ ചെയര്‍മാനായ വിജയ്കുമാര്‍ യാദവ് ഇത് കണ്ടു. തുടർന്ന്, ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂള്‍ പരിസരത്തെത്തിച്ച ശേഷം മറ്റധ്യാപകരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടിയെ നഗ്നനാക്കി ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാതാവും സഹോദരിയും പറഞ്ഞു. കഴുത്തിനും കയ്യിനും ആഴത്തില്‍ മുറിവുണ്ടായിരുന്നു. ബോധം നഷ്ടപ്പെട്ട സാഹചര്യത്തിൽ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍, താന്‍ പുകവലിച്ചത് വീട്ടുകാരറിയുമെന്ന് ഭയന്ന് കുട്ടി വിഷം കഴിച്ചതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് സ്കൂൾ ചെയർണാൻ പറയുന്നത്.
രണ്ട് മാസം മുമ്പാണ് ബജ്റംഗി സ്കൂളിലെ ഹോസ്റ്റലിൽ പ്രവേശനം നേടിയത്. വേനൽക്കാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ബജ്‌രംഗിയുടെ പിതാവ് ഹരി കിഷോർ റായ് കൂലിപണിക്കാരാനാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോത്തിഹാരിയിലേക്ക് അയച്ചതായും സ്‌കൂൾ സീൽ ചെയ്തതായും പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.