ലൈംഗികാതിക്രമം; സ്വന്തം പാർട്ടിക്കാരനെതിരെ പരാതിയുമായി ബി.ജെ.പി പ്രവർത്തക

മുംബൈ: സഹപ്രവർത്തകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ബി.ജെ.പി പ്രവർത്തക. പ്രതീക്​ സാൽവിക്കെതിരെ ബോറിവാലി പൊലീസ്​ സ്​റ്റേഷനിലാണ്​ യുവതി പരാതി നൽകിയത്​.

'മുംബൈ ബോറവല്ലി പ്രദേശ​ത്തെ ബി.ജെ.പി പ്രവർത്തകനാണ്​ പ്രതീക്​. പാർട്ടി കോർപറേറ്ററെ കാണാൻ വേണ്ടിയാണ്​ ആഗസ്റ്റ്​ 15ന്​ പ്രതി യുവതിയെ ബി.ജെ.പി ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയത്​. ഓഫീസിലെത്തിയ യുവതിയെ ഇയാൾ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കി' -പൊലീസ്​ പറഞ്ഞു.

യുവതി പരാതി നൽകിയതിന്​ പിന്നാലെ പ്രതീക്​ ഒളിവിൽ ​പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

Tags:    
News Summary - BJP party worker complaint against fellow over sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.