കൊല്ലം: മന്ത്രവാദ ചികിത്സക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കിളികൊല്ലൂര്‍ കല്ലുംതാഴം സാദത്ത് നഗര്‍- 100 എ റഹുമത്ത് മന്‍സിലില്‍ ഷാജഹാന് (45) ആണ് കിളികൊല്ലൂര്‍ പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിനൊടൊപ്പം മന്ത്രവാദ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ഇയാളുടെ മുറിയിലിരുത്തിയശേഷം പിതാവിനെ മരുന്ന് വാങ്ങാൻ പറഞ്ഞയച്ചു. തുടർച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പീഡന വിവരം പിതാവിനോട് പറയുകയും തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
സിറ്റി അസി. കമീഷണര്‍ ജി.ഡി. വിജയകുമാറിെൻറ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് സൈബര്‍ സിറ്റി സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ വിനോദ് കെ, എസ്.ഐമാരായ അനീഷ് എ.പി, ശ്രീനാഥ്, താഹാ കോയ, പി.ആര്.ഒ. ജയന് സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്, ജിജു, വനിതാ സി.പി.ഒ ലതിക സി.പി.ഒമാരായ ഷിഹാബുദീന്‍, സാജ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.