അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ​ലി ഷി​ഹാ​ബ്, ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ദ​റു​ദ്ദീ​ൻ

അതിർത്തി തർക്കം: ഒരാൾക്ക് വെട്ടേറ്റു; പ്രതി അറസ്റ്റിൽ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഒരാൾക്ക് വെട്ടേറ്റു. പ്രതി അറസ്റ്റിൽ. ഗാന്ധിദര്‍ശന്‍ സമിതി ജില്ല പ്രസിഡന്‍റ് മമ്മിയൂര്‍ തെരുവത്ത് ടി.പി. ബദറുദ്ദീനാണ് (58) വെട്ടേറ്റത്. പ്രതിയും ബദറുദ്ദീന്‍റെ ബന്ധുവുമായ ബ്ലാങ്ങാട് ബീച്ച് തെരുവത്ത് മുഹമ്മദാലി ഷിഹാബിനെയാണ് (42) ചാവക്കാട് എസ്.എച്ച്.ഒ ഗോപി മാത്യു, എസ്.ഐ വി.പി. അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ എട്ടോടെ മണത്തല സിദ്ദീഖ് പള്ളിക്കു സമീപത്തെ ബദറുദ്ദീന്‍റെ പറമ്പിലാണ് സംഭവം. ബദറുദ്ദീനും ഭാര്യയുമായി പ്രതി വാക്കേറ്റം നടത്തുകയും തര്‍ക്കത്തിനിടെ ബദറുദ്ദീന്‍റെ ഭാര്യക്കു നേരെ വെട്ടുകത്തി വീശുകയുമായിരുന്നു.

ഭാര്യക്ക് വെട്ടേല്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബദറുദ്ദീന് വെട്ടേറ്റത്. വലതു കൈയുടെ ചൂണ്ടുവിരല്‍ വെട്ടേറ്റ് ഒടിഞ്ഞുതൂങ്ങിയ ബദറുദ്ദീനെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ബദറുദ്ദീന്‍റെ പറമ്പിനോടു ചേര്‍ന്ന് പ്രതിയായ മുഹമ്മദാലി ഷിഹാബിന് സ്ഥലമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23ന് തന്‍റെ പറമ്പിന്‍റെ അതിര്‍ത്തിയില്‍ കെട്ടിയിരുന്ന മതില്‍ ഷിഹാബ് പൊളിച്ചെന്ന് കാണിച്ച് ബദറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ ഫെബ്രുവരി 24ന് ചാവക്കാട് പൊലീസ് സ്റ്റേഷന് മുന്നില്‍വെച്ച് പ്രതി മർദിക്കുകയും ചെയ്തതായി ബദറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍, രണ്ടു പരാതിയിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ബദറുദ്ദീന്‍ ആരോപിച്ചു. ബദറുദ്ദീന്‍റെ പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്ന് ബദറുദ്ദീന്‍ പറഞ്ഞു.

Tags:    
News Summary - Boarder dispute: one hacked; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.