കൊച്ചി: കപ്പൽശാലയിലും വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം അയച്ച ആളെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം.
കപ്പൽശാലയുമായി ബന്ധമുള്ള ആളാണെന്നാണ് തിരിച്ചറിഞ്ഞത്. ഇയാൾ മുൻജീവനക്കാരനായിരുന്നെന്നാണ് സൂചന. സൈബർ സെൽ, സൈബർ ഡോം എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് സൂചനകൾ ലഭിച്ചത്. എന്നാൽ, ഇത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് പൊലീസിെൻറ തീരുമാനം. ഭീഷണി സന്ദേശം ലഭിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്.
ആഗസ്റ്റ് 24നായിരുന്നു ആദ്യ ഭീഷണിസന്ദേശം ലഭിച്ചത്. തുടർന്ന് വിശദ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല. കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ സന്ദേശമെത്തിയത്. സംഭവത്തിെൻറ പശ്ചാത്തലത്തിൽ നാവികസേന, കോസ്റ്റൽ പൊലീസ്, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ പ്രത്യേകസംഘം കപ്പൽശാലക്ക് പുറത്തെ സുരക്ഷ ശക്തമാക്കി. സി.ഐ.എസ്.എഫിെൻറ നേതൃത്വത്തിലാണ് അകത്ത് സുരക്ഷക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.