അതിർത്തി തർക്കം; അയൽവാസികളുടെ മർദനമേറ്റ യുവാവ് മരിച്ചു

കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളുടെ മർദനത്തിനിരയായ യുവാവ് മരിച്ചു. എറണാകുളം എടവനക്കാട് സ്വദേശി സനലാണ് (34) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് പ്രതികൾ സനലിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചത്. കെട്ടിയിട്ട ശേഷം ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയിലായ സനലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ വേണു, മകൻ ജയരാജ് എന്നിവരെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Tags:    
News Summary - Border dispute; young man died after being beaten up by his neighbours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.