പ്രസവം നിര്‍ത്തൽ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്ടർ പിടിയില്‍

ചേർത്തല: ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രസവം നിര്‍ത്തൽ ശസ്ത്രക്രിയയ്ക്ക് 2,500 രൂപ വാങ്ങുന്നതിനിടെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാജന്‍ പിടിയിലായത്.

യുവതി പലതവണ ശസ്ത്രക്രിയയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. എന്നാൽ പണം നൽകിയാലെ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്. ആശുപത്രിക്കടുത്തായി സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ് രാജന്‍. പണവുമായി അങ്ങോട്ട് വരാന്‍ രാജന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിച്ചു.

കൈക്കൂലി നല്‍കാനായി യുവതിക്കൊപ്പം വിജിലന്‍സും ഡോക്ടര്‍ പരിശോധന നടത്തുന്ന സ്വകാര്യ ക്ലിനിക്കിലെത്തി. ആവശ്യപ്പെട്ട 2500 രൂപ യുവതിയിൽ നിന്ന് വാങ്ങുന്നതിനിടയിലാണ് ഡോ. രാജന്‍ പിടിയിലായത്. വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടിക്കൂടിയത്

Tags:    
News Summary - Bribe for surgery-Doctor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.