കോട്ടയം: ചത്ത എരുമയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ജിഷ കെ. ജെയിംസിനെ (30) വിജിലന്‍സ് പിടികൂടി. വിദേശമലയാളിയുടെ ഫാമിലെ ചത്ത എരുമയെ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയും വിജിലന്‍സില്‍ പരാതി നല്‍കുകയുമായിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തുകയും പരാതിക്കാരന് ഫിനോഫ്തലിൻ പുരട്ടിയ നോട്ട് നല്‍കി വിട്ടു. തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയിൽ ഡോക്ടറുടെ മുറിയില്‍വച്ച് 1000 രൂപ പരാതിക്കാരനില്‍നിന്ന് കൈക്കൂലിയായി കൈപ്പറ്റിയ സമയം വിജിലന്‍സ് സംഘം ഇവരെ അറസ്റ്റുചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിജിലന്‍സ് മധ്യമേഖല എസ്.പി. വി.ജി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.