കുവൈത്ത് സിറ്റി: കൈക്കൂലി കേസിൽ രണ്ട് പ്രവാസി സഹോദരങ്ങളെ കുവൈത്തിലെ പരമോന്നത അപ്പീൽ കോടതി നാലുവർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. സഹോദരനിൽനിന്ന് 1000 കുവൈത്തി ദീനാർ കൈപ്പറ്റിയെന്നും എന്നാൽ, അത് ഇടനിലക്കാരന് നൽകാതെ പോക്കറ്റിലാക്കുകയായിരുന്നെന്നും പ്രതി കോടതിയെ അറിയിച്ചു.
കോടതി വ്യവഹാരങ്ങൾക്കിടെ, പ്രതികളിലൊരാൾ തന്റെ സഹോദരനിൽനിന്ന് കൈക്കൂലി വാങ്ങിയതായി വ്യക്തമാക്കിയിട്ടില്ലാത്ത സർക്കാർ ഏജൻസിയിൽ ഇടപാട് പൂർത്തിയാക്കാൻ സമ്മതിച്ചു. വലിയൊരു പണമിടപാട് പദ്ധതിയുടെ ഭാഗമായിരുന്നു കേസ്. രണ്ട് പ്രതികളുടെയും പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ അഴിമതി, വഞ്ചന എന്നിവക്കെതിരായ ശ്രമങ്ങൾ കുവൈത്ത് ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.