ന്യൂഡൽഹി: ഡൽഹി എയിംസിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ശസ്ത്രക്രിയ നടത്തുന്നതിന് രോഗിയുടെ പിതാവിൽനിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് തേടി. പ്രാഥമിക അന്വേഷണത്തെ തുടർന്ന് ഡോക്ടറെ ജജ്ജാറിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഡോക്ടർക്കെതിരെ പരാതി ഉയർന്നത്. എയിംസിലെ സുരക്ഷാ ജീവനക്കാരനായ ലാൽ സിങ് ഛൗബേ ആണ് പരാതി നൽകിയത്. 2021 ഒക്ടോബറിൽ മകളുടെ ചികിത്സക്കായി ആരോപണവിധേയനായ ഡോക്ടറെ സമീച്ചപ്പോൾ ശസ്ത്രക്രിയ നിർദേശിച്ചെന്നും ഇതിന്റെ ഉപകരണങ്ങൾ വാങ്ങാൻ 40,000 രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. മകളുടെ ശസ്ത്രക്രിയ നടന്ന ദിവസം രാവിലെ ഇതിനായി 36000 ഒരാൾക്ക് നൽകിയെന്നും ലാൽസിങ് പറഞ്ഞു. പണത്തിന് ബില്ല് ലഭിച്ചിരുന്നില്ല.
ബില്ല് ലഭിക്കണമെങ്കിൽ ജി.എസ്.ടി അടക്കേണ്ടിവരുമെന്നായിരുന്നു അറിയിച്ചത്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.