കൊച്ചി: യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. എറണാകുളം സി.പി ഉമ്മര്‍ റോഡ് കരിത്തലപറമ്പ് വീട്ടില്‍ രാഹുല്‍ (18), രാകേഷ് (18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ എസ്. വിജയശങ്കറിെൻറ നേതൃത്വത്തിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മട്ടാഞ്ചേരി ചെറളായികര കൂരിക്കുഴി പറമ്പില്‍ വീട്ടില്‍ അസ്കറിനെ (20) സംഭവദിവസമായ ഈമാസം അഞ്ചിന് തന്നെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപം ഭക്ഷണം കഴിക്കാനെത്തിയ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച പ്രതികള്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം. കൊച്ചി ഡി.സി.പി വി.യു. കുര്യാക്കോസ്, എറണാകുളം സെന്‍ട്രല്‍ അസി.കമീഷണര്‍ ജയകുമാര്‍ എന്നിവരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.