ബ്രൗൺ ഷുഗർ വേട്ട; അസം സ്വദേശികൾ പിടിയിൽ

കോതമംഗലം: എക്സൈസ് നെല്ലിക്കുഴിയിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽനിന്ന് വൻതോതിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് മൂന്നുലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറുമായി പിടികൂടിയത്.

വെള്ളിയാഴ്ച വൈകീട്ട് നെല്ലിക്കുഴി ഭാഗത്തുനിന്ന് പിടികൂടിയ അസം സ്വദേശി മൊഹ്ദിൽ ഇസ്ലാമിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണിത്. പ്രവന്‍റിവ് ഓഫിസർമാരായ എൻ. ശ്രീകുമാർ, കെ.കെ. വിജു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. അബ്ദുല്ലക്കുട്ടി, ജിജി എൻ. ജോസഫ്, സി.എം. നവാസ്, കെ.ജി. അജീഷ്, ബിജു ഐസക്, വിനോദ്, അമൽ ടി. അലോഷ്യസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - brown sugar hunting;Natives of Assam arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.