പള്ളുരുത്തി: പള്ളുരുത്തിയിൽ വയോദമ്പതിമാർ മാത്രം താമസിക്കുന്ന വീടിന്‍റെ വാതിൽ തകർത്ത് വൻ കവർച്ച നടത്തിയ കേസിൽ പത്ത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു .
സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസിന് എടുക്കാൻ കഴിഞ്ഞെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇടക്കൊച്ചി വില്ലേജ് ഓഫിസിന് വടക്ക് സൗപർണിക ഭവനിൽ രാമചന്ദ്രന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ 19ന് പുലർച്ചയായിരുന്നു മോഷണം.
18 പവൻ സ്വർണാഭരണങ്ങളും, പന്ത്രണ്ടായിരം രൂപയുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. പുലർച്ച 12.30നും, മൂന്നിനും ഇടയിലാണ് കവർച്ച നടന്നത്. പിൻവാതിൽ കല്ല് ഉപയോഗിച്ച് തകർത്ത് ഉള്ളിൽ കയറി അലമാരയുടെ വലിപ്പ് തുറന്ന് സ്വർണം എടുക്കുകയായിരുന്നു.
77 കാരനായ രാമചന്ദ്രൻ കേന്ദ്രീയ വിദ്യാലയത്തിൽനിന്നും പ്രിൻസിപ്പലായി വിരമിച്ചയാളാണ്. ഭാര്യ രാവിലെ ഉണർന്ന് അലമാരയുടെ വലിപ്പ് തുറന്നു കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് കവർച്ച വിവരം അറിയുന്നത്. പിൻവാതിലിലൂടെയാണ് കവർച്ച നടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.