കുമ്പള: മൊഗ്രാലിൽ വീട്ടുകാര്‍ വീടുപൂട്ടി ആശുപത്രിയിൽ പോയി മടങ്ങിയെത്തുംമുമ്പേ പൂട്ടു പൊളിച്ച് മോഷണം. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. മൂന്നു പവന് സ്വര്‍ണവും 12000 രൂപയും നഷ്ടപ്പെട്ടു. മൊഗ്രാല്‍ ചളിയങ്കോട് റഹ്മത്ത് നഗറിലെ അബ്ദുല്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇദ്ദേഹവും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ഇരുമ്പു ഗ്രില്‍സിന്റെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ താക്കോല്‍ ഉപയോഗിച്ചാണ് അലമാര തുറന്നത്. അലമാരയില്‍ ഉണ്ടായിരുന്ന രേഖകളും തുണിത്തരങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. മറ്റൊരു മുറിയിലെ അലമാരയില്‍ 12 പവന് സ്വർണം ഉണ്ടായിരുന്നത് സുരക്ഷിതമാണ്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.