പുണെ: മഹാരാഷ്ട്രയിലെ പുണെക്കടുത്ത് എ.ടി.എം മെഷീൻ ബോംബുവെച്ച് തകർത്ത് 17 ലക്ഷം രൂപ കവർന്നു. ഞായറാഴ്ച പുണെ നഗരത്തിനടുത്ത ആലൻഡി പട്ടണത്തിലാണ് സ്വകാര്യ ബാങ്കിെൻറ എ.ടി.എം യന്ത്രത്തിൽ ജലാറ്റിൻ സ്റ്റിക്കുകളുടെ സഹായത്താൽ സ്ഫോടനം നടത്തി പണം കവർന്നത്. അപായ മുന്നറിയിപ്പ് ലഭിച്ച് അധികൃതർ എത്തുന്നതിനുമുമ്പേ കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ആരെയും തിരിച്ചറിയാനായിട്ടില്ല. പുണെ മേഖലയിൽ ഇത് രണ്ടാം തവണയാണ് എ.ടി.എമ്മുകൾ സ്ഫോടനത്തിൽ തകർത്ത് പണം കവരുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇങ്ങനെ 28 ലക്ഷം രൂപ കവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.