വാടാനപ്പള്ളി: പൊലീസ് നായ് റാണയുടെ സഹായത്താൽ ചേറ്റുവയിൽ കഞ്ചാവ് വേട്ട. സ്‌ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻ പുരക്കൽ വിനോദിന്റെ വീട്ടിൽ നിന്നാണ് 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
നായ് മണം പിടിച്ച് വീടിനുള്ളിൽ കയറിയാണ് കണ്ടെടുത്തത്. കഞ്ചാവ് പിടികൂടാൻ പരിശീലനം ലഭിച്ച നായ് ആണ് റാണ. പൊലീസ് സംഘം എത്തിയത് അറിഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു. മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യ ആളാണ് വിനോദ്.
കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ്. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെന്റെ നിർദേശപ്രകാരം വാടാനപ്പള്ളി എസ്.ഐ വിവേക് നാരായണൻ, തൃശൂർ റൂറൽ എസ്.ഐ സ്റ്റീഫൻ, എ.എസ്.ഐ ജയകൃഷ്ണൻ, ഷൈൻ, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, അനിത ഷറഫുദ്ദീൻ, സി.പി.ഒമാരായ മാനുവൽ, അരുൺ, വിനോദ്, റൂറൽ സ്പെഷ്ൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എൻ.ആർ. സുനീഷ്, K9 സ്‌ക്വാഡിലെ രാഗേഷ്, ജോജോ, അരുൺ എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.