അഗളി: അട്ടപ്പാടി റേഞ്ചിലെ പുതൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിൽ ഇടവാണി ഊരിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ വനാന്തർഭാഗത്ത് ഒരുമാസം പ്രായമായ 373 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
കഞ്ചാവ് തൈകളും ഇതിനായി തയാറാക്കിവെച്ച രാസവളങ്ങളും മറ്റു സാധനസാമഗ്രികളും നശിപ്പിച്ചു. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്.
പുതൂർ ഡെപ്യൂട്ടി റേഞ്ച് വനം വകുപ്പ് ഓഫിസർ മനോജ്, സെക്ഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ, ബീറ്റ് ഓഫിസർ ജെ. ജിനു, വാച്ചർമാരായ മല്ലിശ്വരൻ, സതീഷ്, രംഗൻ, മുരുകൻ, കാളിമുത്തു, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.