പാറശ്ശാലയില്‍ വന്‍ കഞ്ചാവുവേട്ട

പാറശ്ശാല: 16 കിലോയോളം കഞ്ചാവുമായി യുവാവിനെ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പിടികൂടി. ആന്ധ്രയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന ഉള്ളൂര്‍ സ്വദേശിയും കരിമഠത്ത് താമസക്കാരനുമായ ഗിരിലാലാണ് പാറശ്ശാലയിൽ പിടിയിലായത്.

കളിയിക്കാവിള വരെ തമിഴ്‌നാട് ബസില്‍ വന്ന് ചെക്പോസ്റ്റ് പരിശോധന ഒഴിവാക്കാന്‍ പാറശ്ശാല നിന്ന് ട്രെയിന്‍ മാര്‍ഗം പോകാൻ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകവെയാണ് പിടിയിലാകുന്നത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ഈ മാസം പിടികൂടുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന്‌ കേസാണിത്. 

Tags:    
News Summary - cannabis poaching in Parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.