അ​ൻ​വ​ർ​ഷാ

എം.​ഡി.​എം.​എ​യു​മാ​യി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ പി​ടി​യി​ൽ

​സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൈ​സൂ​രു -പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സി​ൽനി​ന്ന് 160.77 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ പി​ടി​യി​ൽ. മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.വി. നി​ധി​നും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ ത​ഴ​വ ചി​റ്റു​മൂ​ല ഇ​ട​മ​ര​ത്തു വീ​ട്ടി​ൽ എ​ൻ. അ​ൻ​വ​ർ​ഷാ (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ദു​ബൈ​യി​ൽ സ്വ​ന്ത​മാ​യി ആ​യു​ർ​വേ​ദ സെ​ന്‍റ​ർ ന​ട​ത്തു​ന്ന ബി.​എ.​എം.​എ​സ് ഡോ​ക്ട​റാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി അ​ഞ്ചു മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. ബം​ഗ​ളൂ​രുവി​ൽനി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി കൊ​ച്ചി​യി​ലേ​ക്ക് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടുപോ​ക​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ്. 20 വ​ർ​ഷംവ​രെ ക​ഠി​നത​ട​വ് ശി​ക്ഷ ല​ഭി​ച്ചേ​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചുവ​രു​ന്നു. അ​തി​ർ​ത്തി ഭാ​ഗ​ങ്ങ​ളി​ൽ എ​ക്സൈ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എ. ര​ഘു, കെ.​എം. ല​ത്തീ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​സു​രേ​ഷ്, ആ​ർ.​സി. ബാ​ബു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Ayurvedic doctor arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT