വർക്കല: വർക്കലയിലെ വീട്ടിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. വർക്കല ചാവടിമുക്ക് പൊയ്കവിള വീട്ടിൽ ജിബിന്റെ (24) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചാവടിമുക്ക് ഭാഗത്ത് നടന്ന കഞ്ചാവ് മാഫിയ സംഘങ്ങളുടെ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദും സംഘവും പരിശോധന നടത്തിയത്. ചാവടിമുക്ക് മേഖലയിൽ കഞ്ചാവ് വിൽപന സംഘങ്ങളുടെ ആക്രമണത്തിൽ അനു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഞ്ചാവ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ജിബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. റെയ്‌ഡിൽ പ്രിവന്റിവ് ഓഫിസർരായ സെബാസ്റ്റ്യൻ, ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ, സജീർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.