സ​ബീ​ർ

ടാങ്കർ ലോറിയിലെ കഞ്ചാവ്‌ കടത്ത്; ഒരാള്‍കൂടി പിടിയിൽ ‍

പെരുമ്പാവൂർ: ടാങ്കർ ലോറിയിലെ കഞ്ചാവ്‌ കടത്തിൽ ഒരാള്‍കൂടി പിടിയിൽ. വിഷുദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പാലപ്രശ്ശേരി ഭാഗത്ത് നടുവിലകത്ത് വീട്ടിൽ സബീറിനെയാണ് (47) പിടികൂടിയത്. ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പണം സംഘടിപ്പിച്ചുകൊടുത്തവരില്‍ ഒരാളാണ്. കഞ്ചാവ് കൊണ്ടുവരുന്നതിനും നേതൃത്വം നൽകി. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് സബീറിനെതിരെ കേസുണ്ട്. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കേസില്‍ ഡ്രൈവർ ഉൾപ്പെടെ നാല് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍െൻറ നേതൃത്വത്തിലെ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 
Tags:    
News Summary - Cannabis smuggled in tanker lorry; One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.