മുട്ടം: കഞ്ചാവ് കടത്തിയ സംഭവത്തിൽ വ്യത്യസ്ത കേസുകളിലെ രണ്ട് പ്രതികൾക്ക് നാലുവർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കാന്തല്ലൂർ ആറാം വാർഡിൽ 217ാം നമ്പർ വീട്ടിൽ രാമകൃഷ്ണൻ (31), തിരുവല്ല പരുമല ഭാഗത്ത് തെക്കേതിൽ വീട്ടിൽ ശിവപ്രസാദ് (38) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഇരുവരും ഒരു വർഷം വീതം കൂടി കഠിനതടവ് അനുഭവിക്കണം.
2016 ആഗസ്റ്റ് ഒന്നിനാണ് ചിന്നാർ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ 1.180 കി.ഗ്രാം കഞ്ചാവുമായി രാമകൃഷ്ണൻ മൂന്നാർ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന രാജീവ് ബി. നായരുടെയും സംഘത്തിന്‍റെയും പിടിയിലായത്. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുന്നിൽവെച്ച് 1.100 കി.ഗ്രാം കഞ്ചാവുമായി 2017 സെപ്റ്റംബർ 18നാണ് ശിവപ്രസാദിനെ പിടികൂടിയത്. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന വി.ആർ. സജികുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. രണ്ട് കേസിലും പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.