വെള്ളറട: ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ മലയോരത്ത് വന്‍ കഞ്ചാവ് വേട്ട. മത്സ്യക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളായ ചെമ്പൂര്‍ സ്വദേശി ജോണ്‍ ജോസ് (32), വാഴിച്ചല്‍ സ്വദേശി ഉദയലാല്‍ (38) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവരില്‍നിന്ന് 10.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒറ്റശേഖരമംഗലത്തിന് സമീപത്തുവെച്ച് അപ്രതീക്ഷിക നീക്കത്തിലൂടെയാണ് ഇവരെ കസ്റ്റിയിലെടുത്തത്. മുമ്പ് നിരവധി തവണ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്. മലയോരമേഖലകളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിതരണം ചെയ്യുന്ന വിപുലമായ ശൃംഖലയിലെ അംഗങ്ങളാണിവര്‍. മ
ത്സ്യക്കച്ചവടം മറയാക്കി മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇവരുടെ വാഹനങ്ങള്‍ പരിശോധനയിൽനിന്ന് ഒഴിവായിരുന്നു. മയക്കുമരുന്ന് കടത്തടക്കം നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ ഇരുവരും.
ആര്യന്‍കോട് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീകുമാര്‍, നർക്കോട്ടിക് സെല്ലിലെ എസ്.ഐ ഷിബുകുമാര്‍ ആര്‍.എസ്, സുനില്‍ലാല്‍, അരുണ്‍, അലക്‌സ്, പ്രവീണ്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.