സുബൈർ

വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി

നീലേശ്വരം: പരപ്പ നെല്ലിയറയിൽ വാടകവീട്ടിൽനിന്ന് കഞ്ചാവ് ശേഖരം പിടികൂടി. കുന്നുംകൈ സ്വദേശിയായ എ.സി. സുബൈറാണ് (51) അറസ്റ്റിലായത്. മകൻ എ.സി. സാബിർ (26) പരിശോധന സമയത്ത് വീട്ടിലുണ്ടാകാതിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.

ഇവരുടെ വീട്ടിൽനിന്ന് 5.5 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11.45ന് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജി. വിനോജും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

സി.കെ. അഷറഫ്, എം.വി. സുധീന്ദ്രൻ, എ. സാജൻ, സി. അജീഷ്, കെ.ആർ. പ്രജിത്ത, പി. നിഷാദ്, വി. മഞ്ജുനാഥൻ, എൽ. മോഹനകുമാർ, പി. ശൈലേഷ് കുമാർ, കെ. ഇന്ദിര എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Cannabis was seized from the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.