ദുബൈ: രഹസ്യമായി സ്ഥാപിച്ച കാമറയിൽ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയയാൾക്ക് ദുബൈ കോടതി 5000 ദിർഹം പിഴ ചുമത്തി. പങ്കാളിയുടെ അനുവാദമില്ലാതെ നിരീക്ഷണ കാമറ സ്ഥാപിച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്ന് കണ്ടെത്തി. 38 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനാണ് കോടതി പിഴ വിധിച്ചത്. ചിത്രങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ ആവർത്തിക്കരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത് പാലിക്കാതെ വീണ്ടും ചിത്രം പകർത്തിയതിനാലാണ് നിയമ നടപടി സ്വീകരിച്ചത്. ജുമൈറ വില്ലേജ് സർക്കിളിലെ വില്ലയിൽ നടന്ന സംഭവത്തിൽ യുവതി കഴിഞ്ഞ ഏപ്രിലിലാണ് പൊലീസിനെ സമീപിച്ചത്. വീട്ടുവേലക്കാരിയെ നിരീക്ഷിക്കുന്നതിനാണ് കാമറ സ്ഥാപിച്ചതെന്നാണ് ഇയാൾ ഭാര്യയെ വിശ്വസിപ്പിച്ചത്.
എന്നാൽ യാദൃച്ഛികമായി മൊബൈൽ പരിശോധിച്ചപ്പോഴാണ് ചിത്രങ്ങൾ പകർത്തുന്നത് കണ്ടെത്തിയത്. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ, മൊബൈൽ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിൽ കുറ്റം തെളിയുകയായിരുന്നു. ഭാര്യയുടെ സ്വകാര്യതയിൽ കടന്നുകയറിയതായി തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.