കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ വൈദികനെതിരെ കേസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാ. ആന്‍റണി തറക്കടവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഇരിട്ടി മണിക്കടവ് സെന്‍റ് തോമസ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ഫാ. ആന്‍റണി തറക്കടവിൽ വിദ്വേഷ പ്രസംഗം നടത്തിയത്. ഹലാൽ വിവാദം അടക്കമുള്ള വിഷയങ്ങളിൽ മുസ് ലിംകൾക്കും മുഹമ്മദ് നബിക്കും എതിരെ വൈദികൻ മോശമായി സംസാരിച്ചെന്നാണ് പരാതി.
വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വൈദികനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരിട്ടി കുന്നോത്ത് സെമിനാരിയിൽ മതപഠനം നടത്തുന്നവർക്ക് ക്ലാസ് എടുക്കുന്ന അധ്യാപകനാണ് ഫാ. ആന്‍റണി തറക്കടവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.