നാദാപുരം: വിവാഹ മോചനംനേടി കഴിയുകയായിരുന്ന യു.പി സ്വദേശി യുവതിയെ സ്നേഹം നടിച്ച് വിവാഹം കഴിച്ച് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. സംഭവത്തിൽ അഞ്ചു മലയാളികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. യു.പി സ്വദേശിനിയും മുംബൈ താന ഒൽവാരയിൽ താമസക്കാരിയുമായ യുവതിയുടേതാണ് പരാതി. കോഴിക്കോട്ട് പേരോട്ടെ ചാപ്പൻ നായർ കണ്ടി നൂറുദ്ദീൻ (43) ഭാര്യ ബഷറത്ത്, മകൾ റിയ ഫാത്തിമ (18), കണ്ണൂർ പെരിങ്ങത്തൂരിലെ ചെറിയ കാട്ടിൽ പുനത്തിൽ ഷിഹാബുദ്ദീൻ, പെരിങ്ങത്തൂർ കിടഞ്ഞിയിലെ കണ്ടിയിൽ സാദിഖ് എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ നാദാപുരം പൊലീസിനോട് നിർദേശിക്കുകയായിരുന്നു.
മുംബൈയിൽ റെഡിമെയ്ഡ് സ്ഥാപനം നടത്തുകയായിരുന്ന നൂറുദ്ദീൻ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന സമ്പന്നയായ യുവതിയുമായി അടുപ്പത്തിലാവുകയും ബന്ധുക്കളുടെ സഹായത്തോടെ 2018 ൽ വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹശേഷം പലപ്പോഴായി 12 ലക്ഷത്തോളം രൂപയും സ്വർണവും തട്ടിയെടുത്ത് ഇയാൾ മുങ്ങി.
ഭർത്താവിെൻറ സഹായത്തോടെ അഞ്ചാം പ്രതി ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാത്സംഗം ചെയ്തതായും കോഴിക്കോട്ട് എയർപോർട്ടിന് സമീപം ലോഡ്ജിൽ വെച്ച് മറ്റൊരാൾക്ക് കാഴ്ച വെക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.