വിവാഹിതയായ ദലിത്​ യുവതിയെ 9​ ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്​തു; പൊലീസുകാരനടക്കം നാലുപേർക്കെതിരെ കേസ്​

ന്യൂഡൽഹി: വിവാഹിതയായ ദലിത്​ യുവതിയെ ഒമ്പത്​ ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു.

തന്‍റെ ഗ്രാമത്തിൽ നിന്നുള്ളവരാണ്​ പ്രതികളെന്ന്​ പരാതിക്കാരി മൊഴി നൽകി. ​പ്രതികളിൽ ഒരാളുമായി യുവതി സംസാരിച്ച്​ കൊണ്ടിരിക്കേ അയാളുടെ രണ്ട്​ സുഹൃത്തുക്കൾ കാറിൽ അവിടെയെത്തി. പെൺകുട്ടിയെ കാറിൽ കയറ്റിയ ഫരീദാബാദിലെ വല്ലഭ്​ഖഢിലേക്ക്​ കൊണ്ടുപോവുകയായിരുന്നു. അവിടെ ഒരു മുറിയിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

മഴക്കുമരുന്ന്​ നൽകിയതിനാൽ അധിക സമയത്തും താൻ മയക്കത്തിലായിരുന്നുവെന്ന്​ യുവതി പറഞ്ഞു. ജൂ​ൈല എട്ടാം തിയതി പ്രതികൾ യുവതിയെ വല്ലഭ്​ഖഢ്​ ബസ്​സ്റ്റാൻഡിൽ ഇറക്കിവിട്ടു. ബന്ധുക്കളെ ബന്ധപ്പെട്ട ശേഷമാണ്​ യുവതി വീട്ടിലെത്തിയത്​. ജൂ​ൈല 10നാണ്​ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകിയത്​. പ്രതികളെ ഇനിയും പിടികൂടാനായില്ല.

യുവതിയെ പരാതി നൽകാൻ സഹായിച്ചതിന്​ ചിലയാളുകൾ അപായപ്പെടുത്താൻ ശ്രമിച്ചതായി യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ പരാതിപ്പെട്ടു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഈ സംഭവത്തിന്​ കേസുമായി ബന്ധ​മില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Case against four including police constable for raping Dalit woman in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.