വിദ്യാർഥികൾക്ക് കള്ള്: ഷാപ്പ്​ ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്

കോ​ത​മം​ഗ​ലം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് ന​ൽ​കി​യ ഷാ​പ്പ്​ ലൈ​സ​ൻ​സി​ക്കും ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ കേ​സെ​ടു​ത്തു. ത​ങ്ക​ളം ബൈ​പാ​സി​ന് സ​മീ​പ​മു​ള്ള ഷാ​പ്പി‍െൻറ ലൈ​സ​ൻ​സി തൃ​ക്കാ​രി​യൂ​ർ ചേ​ല​മൂ​ട്ടി​ൽ വേ​ലാ​യു​ധ​ൻ, വി​ൽ​പ​ന​ക്കാ​ര​ൻ വ​ടാ​ട്ടു​പാ​റ മീ​രാ​ൻ സി​റ്റി വെ​ട്ടി​ക്ക​ൽ ബി​ൻ​സ്​ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

23ൽ ​താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ക​ള്ള് ന​ൽ​കു​ന്ന​ത് അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൊ​വ്വാ​ഴ്ച ഷാ​പ്പി​ലെ​ത്തി ജീ​വ​ന​ക്കാ​ര​ന്റെ മൊ​ഴി​യെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള്ള് കൊ​ടു​ത്തി​ട്ടി​ല്ല എ​ന്നാ​ണ്​ ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​ത്. കോ​ത​മം​ഗ​ലം റേ​ഞ്ച്​ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. റെ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Case against tody shop licensee and employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.